
പെരുമ്പാവൂർ: നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ 101-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഗൃഹസദസ് പെരുമ്പാവൂർ മുടിക്കൽ പുന്നാലക്കുടി രാജന്റെ വസതിയിൽ റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ:എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ- ഓഡിനേറ്റർ എം.എസ്. സുരേഷ് അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യ പ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ല കാര്യദർശി സി.എസ്. പ്രതീഷ്, ഡോ. സുമ ജയചന്ദ്രൻ, ജില്ലാ സഹകാരികളായ എം.എസ് സുനിൽ, എ.കെ. മോഹനൻ, എസ്.എൻ.ഡി.പി യോഗം വിവിധ ശാഖാ ഭാരവാഹികളായ ഒ.പി ഉദയൻ, എം.ബി. രാജൻ, പി മനോഹരൻ, കെ. രാമചന്ദ്രൻ, പി.സി. ബിജു, പി.സി. ജിനേഷ്, വസന്തൻ നങ്ങേലി, പി.കെ. സത്യൻ, പ്രസാദ്, ശ്രീദേവി ജയൻ, സുബ്രഹ്മണ്യൻ,രാജൻ മുടിക്കൽ എന്നിവർ സംസാരിച്ചു