ph
ചെങ്ങൽ വനിതാ വായനശാലാ മുറ്റത്ത് ഡോ. ഡെന്നി ദേവസിക്കുട്ടി പി. തന്മാൻ, കെ.ജെ. ധന്യാ എന്നിവർ ചേർന്ന് തൈ നടുന്നു

കാലടി: ചെങ്ങൽ വനിത വായനശാലയിൽ പരിസ്ഥിതി ദിനാഘോഷവും എസ്. എസ്. എൽ.സി, പ്ലസ് ടു അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഡോ. ഡെന്നി ദേവസിക്കുട്ടി മുഖ്യാതിഥിയായി. എക്സൈസ് ഓഫീസർ കെ.ജെ ധന്യയെ വനിത വായനശാല ആദരിച്ചു. . ഡോ. വന്ദന ജസ്റ്റോ, പൊലീസ് സെലക്ഷൻ ലഭിച്ച അഞ്ജന വിനോജ്, സംസ്കൃത ശ്ലോക പരായണത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ആദി നാരായണൻ, നീന്തൽ താരങ്ങളായ റിച്ചാർഡ് ജോൺ , ജോൺ ജിജോ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി. തമ്പാൻ, എം.കെ . ലെനിൻ, ജയശ്രീ,​ ആൻസി ജിജോ,​ ഉഷകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.