kalyan

കൊച്ചി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി കല്യാൺ സിൽക്‌സ് കൊച്ചിയിലെ ലക്ഷ്മി ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളുരുത്തി ഇ.കെ. നാരായണൻ സ്‌ക്വയറിൽ കഴിഞ്ഞ ദിവസം നടന്ന മെഡിക്കൽ ക്യാമ്പിൽ ലക്ഷ്മി ഹോസ്പിറ്റലിലെ ഇന്റർവെൻഷനൽ കാർഡിയോളജി, പൾമനോളജി, ഇ.എൻ.ടി., പീഡിയാട്രിക്, ഫിസിഷ്യൻ, ഗൈനക്കോളജി, ഓർത്തോപീഡിക് സർജൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ‌പങ്കെടുത്തു. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഈ മെഡിക്കൽ ക്യാമ്പിലൂടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേരാണ് ചികിത്സ തേടിയെത്തിയത്.

ആരോഗ്യസേവനങ്ങൾ ജനങ്ങളിൽ എത്തിക്കുവാനായി കല്യാൺ സിൽക്‌സ് നടത്തുന്ന നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ലക്ഷ്മി ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയതെന്ന് കല്യാൺ സിൽക്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.