തുറവൂർ കുമരക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി മഹോൽസവം നാളെ വിശേഷാൽ പൂജകളോടെ ആഘോഷിക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം,​ 7-30ന് ഉഷപൂജ,​ 10ന് അഷ്ടാഭിഷേകം,​ 11ന് ഉച്ചപൂജ,​ 11.30മുതൽ പ്രസാദ ഊട്ട്. വ്രതമെടുത്ത് വരുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.