 
ഉദയംപേരൂർ: വൈ.എം.സി.എ ചാരിറ്റിയുടെ ഭാഗമായി നടത്തിയ സ്‌കൂൾ കുട്ടികൾക്കുള്ള പുസ്തകം, കുടവിതരണം പി.എം യു.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ജോസ് അലക്‌സും വനിതാഫോറം സെക്രട്ടറി ഡോ. ഷൈമോൾ, സാറ ബിജു എന്നിവർ ചേർന്ന് മറ്റ് ഡി.ബി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ പ്രധാനാദ്ധ്യാപിക ആശക്ക് പുസ്തകങ്ങളും കുടകളും കൈമാറി.
തുടർന്ന് എൽ.എഫ് യു.പിസ്‌കൂളിൽ പ്രധാനാദ്ധ്യാപിക ദേവികയ്ക്ക് സാബു ടി. ജോണും ജോസ് അൽഫോൻസും ചേർന്ന് പുസ്തകങ്ങൾ കൈമാറി.
എച്ച്.എഫ് എൽ.പിസ്‌കൂളിൽ പ്രധാനാദ്ധ്യാപിക റെജി ജോളിക്ക് രാജു ജോണും സുജാത ജോണും ചേർന്ന് പുസ്തകങ്ങളും കുടകളും കൈമാറി. മറ്റു സ്‌കൂളുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് നേരിട്ട് നൽകി.
പ്രസിഡന്റ് സാബു പൗലോസും എറണാകുളം മുൻ സബ് റീജിയൻ ചെയർമാൻ ജോസ് അൽഫോൻസും നേതൃത്വം നൽകി.