ആലുവ: ആലുവ മണപ്പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ച ഒഡീഷ സ്വദേശി വീരേന്ദ്രജനയെ നാട്ടുകാർ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പൊലീസ്. പിന്നീട് ജില്ലാ പൊലീസ് മേധാവി ഇടപെട്ട ശേഷമാണ് പൊലീസ് എത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം. മണപ്പുറത്തോട് ചേർന്ന് താമസിക്കുന്ന അനൂപിന്റെ കാറാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. കാറിന്റെ ഗ്ലാസ് ഇളക്കിമാറ്റാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടവർ മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
ഇയാളെ മണിക്കൂറുകളോളം തടഞ്ഞുവച്ചിട്ടും പൊലീസ് എത്താതിരുന്നതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. സ്റ്റേഷനിൽ ജീവനക്കാർ കുറവായതിനാണ് വൈകിയതെന്നാണ് വിശദീകരണം.
മണപ്പുറത്തെ കുട്ടിവനം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധർ വിലസുകയാണ്.ദേവസ്വം ബോർഡ് എയ്ഡ്പോസ്റ്റിനായി മുറിനൽകിയെങ്കിലും പൊലീസുകാരുടെ എണ്ണം കുറവായതിനാൽ പ്രവർത്തിക്കുന്നില്ല.