
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ഷാരൂഖ് ഖാനുമായി ചേർന്ന് 'ബുക്ക് മൈ ഗോൾഡ് ലോൺ' എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചു. എവിടെയിരുന്നും ഏതു സമയത്തും ഉടനടി സ്വർണ വായ്പ ബുക്ക് ചെയ്യാവുന്ന സേവനം ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് ഒരു മിസ്ഡ് കോളിലൂടെ വായ്പ ഇടപാട് നടത്താം. രാജ്യത്തുടനീളമുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ 3700ലധികം ശാഖകളിലും 50ലധികം നഗരങ്ങളിലെ ഗോൾഡ് ലോൺ ഫ്രം ഹോമുകളിലും ഈ സേവനം ലഭ്യമാകും.
എല്ലാ ഇന്ത്യക്കാർക്കും സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു. വീട്ടിലിരുന്നോ ബ്രാഞ്ചിൽ നിന്നോ സ്വർണ വായ്പ ലഭ്യമാക്കി ഉപഭോക്താക്കളുടെ ജീവിതം ലളിതമാക്കാനാണ് ബുക്ക് മൈ ഗോൾഡ് ലോൺ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.