ആലുവ: പരിസ്ഥിതി പ്രവർത്തകൻ ശ്രീമാൻ നാരായണന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ പദ്ധതിയുടെ ഭാഗമായി എടയാർ വ്യവസായ മേഖലയിൽ ഹരിതവത്കരണ പദ്ധതിക്ക് തുടക്കമായി.
350ഓളം വ്യവസായ ശാലകൾ പ്രവർത്തിക്കുന്ന എടയാർ വ്യവസായ മേലയിലെ അന്തരീക്ഷ ഭൗമ മലീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നത്. ഡി.ഐ.സി ജനറൽ മാനേജർ പി.നജീബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ശ്രീമൻ നാരായണൻ എന്നിവർ ചേർന്ന് ആദ്യതൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ സ്ഥലങ്ങളിലും കൂടുതലായി നടുന്നത് ആര്യവേപ്പു തൈകളാണ്. പ്രസിഡൻറ് തോമസ് വാടക്കൽ അദ്ധ്യക്ഷത വഹിച്ചു. വി. നരേന്ദ്രകുമാർ, സലാം മണക്കാടൻ എന്നിവരും സംസാരിച്ചു.