
കൊച്ചി: ബസിലെ ബോർഡിൽ നിന്ന് സ്ഥലപ്പേര് വായിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് കെ.എസ്.ആർ.ടി.സിയുടെ 'നമ്പർ'. ഇന്ത്യയിലെ മറ്റുപല നഗരങ്ങളിലും വിജയകരമായ ബസിലെ നമ്പർ സിസ്റ്റം കേരളത്തിലും ഇറക്കാനൊരുങ്ങുകയാണ് ആനവണ്ടി അധികൃതർ. ബോർഡിൽ സ്ഥലപ്പേരിന് പകരം നമ്പർ നൽകിത്തുടങ്ങും. നിലവിൽ സ്ഥലനാമത്തിനൊപ്പം നമ്പറുകൾ നൽകുകയും നമ്പറുകൾ യാത്രക്കാർക്ക് പരിചിതമായി കഴിഞ്ഞാ ൽ സ്ഥലപ്പേര് ബോർഡിൽ നിന്ന് മാറ്റാനുമാണ് തീരുമാനം. മലയാളം അറിയാത്തവരെയും വിനോദ സഞ്ചാരികളെയും ലക്ഷ്യം വച്ചാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ഈ മാസം 30 മുതൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും ജൂലായി 31ന് മുമ്പായി ഓർഡിനറി ബസുകളിലും പുതിയ സംവിധാനം ആരംഭിക്കും.
1 തിരുവനന്തപുരവും 14 കാസർകോഡും വരുന്ന ക്രമത്തിൽ എല്ലാ ജില്ലകൾക്കും ഒന്ന് മുതൽ 14 വരെ നമ്പരുകൾ നൽകും. ജില്ലാ കേന്ദ്രത്തിലെ യൂണിറ്റാണെങ്കിൽ ഇകെ- 07 എന്നാണ് നമ്പർ നൽകുക. ഇകെ എന്നത് എറണാകുളത്തെ സൂചിപ്പിക്കുന്നു. 07 എന്നത് ജില്ലയുടെ നമ്പരും. 8,7,4,2,1 എന്ന് നമ്പർ രേഖപ്പെടുത്തിയ ബസ് തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്തേക്കാണ് യാത്ര. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ എന്നീ അടിസ്ഥാനത്തിൽ ജില്ലയിലെ ഓരോ സ്ഥലത്തിനും ഓരോ നമ്പരുകൾ നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങൾ തിരിച്ചറിയാൻ നമ്പറിനൊപ്പം ഇംഗ്ളീഷ് അക്ഷരങ്ങളുമുണ്ടാകും.
ജില്ലയിലെ യൂണിറ്രുകളുടെ നമ്പരുകൾ
കൂത്താട്ടുകുളം- 65
പിറവം- 66
മൂവാറ്റുപുഴ- 67
കോതമംഗലം- 68
പെരുമ്പാവൂർ-69
ആലുവ- 70
എൻ. പറവൂർ -71
അങ്കമാലി- 72
കൊടുങ്ങല്ലൂർ-73
വൈറ്റില ബൈപ്പാസ്-07എ
ആലുവ-70എ
സ്ഥാപനങ്ങൾ
ജില്ലയിലെ സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയ്ക്ക് പ്രത്യേകം നമ്പറുകൾ എറണാകുളം സിവിൽ സ്റ്റേഷൻ- ഇകെ- 110 എ
മിനി സിവിൽ സ്റ്റേഷനുകൾ
പെരുമ്പാവൂർ- ഇകെ 100 ബി
കോതമംഗലം -ഇകെ. 100 സി
തൃപ്പൂണിത്തുറ ഇകെ- 100 ഡി
നോർത്ത് പറവൂർ ഇകെ -100 ഇ
ആലുവ- ഇകെ 100 എഫ്
പെരുമ്പാവൂർ- ഇകെ - 100 ജി
വാഴപ്പിള്ളി- ഇകെ- 100 എച്ച്.
ആശുപത്രികൾ
എറണാകുളം ഗവ. മെഡിക്കൽ കോളേജ്- ഇകെ 108
എറണാകുളം ജനറൽ ആശുപത്രി- ഇകെ 102 എ
മൂവാറ്റുപുഴ ജനറൽ ആശുപത്രി ഇകെ 102 ബി
നെടുമ്പാശേരി വിമാനത്താവളം- ഇകെ 103
കൊച്ചിൻ പോർട്ട്- ഇകെ 104
റെയിൽവേ സ്റ്രേഷൻ-
എറണാകുളം ജംഗ്ഷൻ- ഇകെ-105 എ
ടൗൺ- ഇകെ-105 ബി
മുളന്തുരുത്തി- ഇകെ- 105 സി
ചോറ്റാനിക്കര- ഇകെ- 105 ഡി
തൃപ്പൂണിത്തുറ ഇകെ-105 ഇ
ഇടപ്പള്ളി ഇകെ-105 എഫ്
കളമശേരി- ഇകെ 105 ജി
ആലുവ- ഇകെ- 105 എച്ച്
ചൊവ്വര- ഇകെ- 105 ഐ
അങ്കമാലി- ഇകെ-105 ജെ
കോടതി- ഹൈക്കോടതി - ഇ.കെ. 106
ജില്ലാക്കോടതി- ഇകെ-107
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
മട്ടാഞ്ചേരി- 271
ഫോർട്ട് കൊച്ചി- 272
ചെറായി- 273
തട്ടേക്കാട്- 274
ഭൂതത്താൻകെട്ട്- 275
പിൽഗ്രിം സെന്റർ- 276