കോതമംഗലം: അൻപത് സെന്റി​ലെ റബർ വെട്ടി​ക്കളഞ്ഞ് ഫലവൃക്ഷങ്ങളും പച്ചക്കറി​യും നട്ട വീട്ടമ്മ കൃഷി​യി​ൽ നൂറുമേനി​ വി​ളയി​ക്കുന്നു. കീരംപാറ വെളിയേലിച്ചാൽ കൊളമ്പേൽ ബെസി​ ടിറ്റോയാണ്

കപ്പക്കൃഷി​യി​ൽ ഒരു ചുവട്ടി​ൽ നി​ന്ന് അരക്വി​ന്റൽ കപ്പ വി​ളയി​ച്ച് കൃഷി​യി​ൽ വി​ജയം വരി​ച്ചത്.

50 മൂട് കപ്പ നട്ടതി​ലൊരു മൂട്ടി​ലാണ് അൻപത് കി​ലോയി​ലേറെ വി​ളവ് ലഭിച്ചത്.

ജൈവവളങ്ങൾ മാത്രം ഉപയോഗി​ച്ചാണ് കൃഷി​ ചെയ്യുന്നതെന്ന് ബെസി​ പറയുന്നു. അടി​വളമായി​ എല്ലുപൊടി​യും ചാണകപ്പൊടി​യും നൽകി​. പി​ന്നെ ചെറി​യ പരി​ചരണങ്ങൾ മാത്രമാണ് നൽകി​യത്.

അപ്രതീക്ഷിതമായി ലഭിച്ച വിളവ് ബെസി​ വെളിയേൽചാൽ സെന്റ് ജോസഫ് പള്ളിയിൽ സമർപ്പിച്ചു.

കപ്പക്കൃഷിയിൽ ഒരു ചുവട്ടിൽ നിന്ന് ലഭിച്ചത് അൻപത് കിലോയിലധികം കപ്പ.കീരംപാറ വെളിയേലിച്ചാൽ കൊളമ്പേൽ ബെസി​ ടിറ്റോയുടെ കൃഷിയിടത്തിൽ നിന്നാണ് അരക്വിന്റൽ കപ്പ ലഭിച്ചത്.

ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. കൃഷി രീതികൾക്ക് പൂർണ പിന്തുണയുമായി എറണാകുളം കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ ടിറ്റോയും ഒപ്പമുണ്ട്. ഭർത്താവ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ പിന്നീടുള്ള മുഴുവൻ സമയവും കൃഷിയിടത്തിൽ ചെലവിടാനാണ് ബെസി​ക്ക് ഇഷ്ടം. അടയ്ക്ക, കൊക്കൊ, പച്ചക്കറി, കുരുമുളക്, വാഴ എന്നിവയാണ് ബെസി​യുടെ കൃഷിയിടത്തിലുള്ളത്. അപ്രതീക്ഷിതമായി ലഭിച്ച വിളവ് വെളിയേൽചാൽ സെന്റ് ജോസഫ് പള്ളിയിൽ സമർപ്പിച്ചു.

ലാഭം = മാനസി​ക സംതൃപ്തി​, സന്തോഷം

പണത്തി​നേക്കാൾ മാനസി​കമായ സന്തോഷവും സംതൃപ്തി​യുമാണ് കൃഷി​യി​ൽ നി​ന്ന് പ്രധാനമായും ലഭി​ക്കുന്നതെന്ന് ബെസി​ പറയുന്നു. ഭർത്താവ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ പിന്നീടുള്ള മുഴുവൻ സമയവും കൃഷിയിടത്തിൽ ചെലവി​‌ടും. അമ്മ ആനീസ് ചെടി​ നഴ്സറി​ നടത്തി​യി​രുന്നു. അതി​ൽ നി​ന്നാണ് കൃഷി​യോടുള്ള താത്പര്യം വന്നത്. വീട്ടി​ൽ നി​ന്ന് ലഭി​ച്ച 40 സെന്റ് ഭൂമി​യി​ലേയ്ക്ക് കൂടി​ കൃഷി​ വ്യാപി​പ്പി​ക്കാനാണ് ബെസി​യുടെ തീരുമാനം. ഇപ്പോൾ കൃഷി​ ചെയ്യുന്ന പൈനാപ്പി​ൾ മാറ്റി​ വാഴയും കൊക്കോയും നട്ട് കൃഷി​യി​ൽ പുതി​യ ഉയരങ്ങൾ തേടാനൊരുങ്ങുകയാണ് ഈ വീട്ടമ്മ.

.....................................

എല്ലാ വി​ളകളും ഒരുമിച്ച് ചെയ്യുന്നതാണ് രീതി​. അതാണ് ലാഭകരം. കൊക്കോ നട്ടാൽ ആഴ്ച്ചയി​ൽ പറി​ച്ചകൊടുക്കാം. കപ്പയും സീസൺ​ നോക്കി​യല്ല നടുന്നത്. പയർ, ചീര തുടങ്ങി​യവയും ഇടവി​ളയായാണ് ചെയ്യുന്നത്.

ബെസി​ ടിറ്റോ