
കൊച്ചി: എറണാകുളം അതിരൂപതയിലെ വിശ്വാസസമൂഹത്തെ സിറോമലബാർസഭയിൽ നിന്ന് വേർപെടുത്തി വത്തിക്കാന്റെ കീഴിൽ സ്വതന്ത്ര മെത്രാപ്പോലീത്തൻ സഭയാക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. ജനാഭിമുഖ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ഫൊറോന, ഇടവക പ്രവർത്തകർ സംരക്ഷണവും പിന്തുണയും പ്രഖ്യാപിച്ചു. വൈദികരുടെ നിലപാടിനും തീരുമാനങ്ങൾക്കും യോഗം പിന്തുണ വാഗ്ദാനം ചെയ്തു. പള്ളികളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം വിശ്വാസികൾ ഏറ്റെടുക്കാൻ ജൂൺ 15 മുതൽ 16ഫൊറോനകളിലും ഇടവക പ്രതിനിധികളുടെ കൺവെൻഷൻ ആരംഭിക്കും. യോഗത്തിൽ അല്മായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണി അദ്ധ്യക്ഷനായിരുന്നു, സെക്രട്ടറി പി.പി ജെറാർദ്, ബോബി മലയിൽ, റിജു കാഞ്ഞൂക്കാരൻ, അഡ്വ. ബിനു ജോൺ, ജെമി ആഗസ്റ്റിൻ, പ്രകാശ് പി. ജോൺ, ജോജോ ഇലഞ്ചിക്കൽ, തങ്കച്ചൻ പേരയിൽ എന്നിവർ പ്രസംഗിച്ചു.