ph
ശ്രീ ശങ്കര കോളേജിൽ വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളും, വിവിധ പുരസ്കാരം നേടിയവരെയും പി.ടി.എ അനുമോദനത്തിൽ

കാലടി: ശ്രീ ശങ്കര കോളേജിൽ വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും വിവിധ പുരസ്കാരം നേടിയവരെയും പി.ടി.എ അനുമോദിച്ചു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി​. പ്രിൻസിപ്പൽ ഡോ.പ്രീതി നായർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ സെക്രട്ടറി ഡോ.മിനി, പി.ടി.എ അംഗങ്ങളായ പി. ആർ.മോഹനൻ, സിൽവി ബൈജു, ടോം വർഗീസ്, കെ. പി. സുനി, ഡോ . രതീഷ് സി.നായർ, ശശികല ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.