പറവൂർ: പുതിയ ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണം പ്രാദേശിക വികസനത്തെ ബാധിക്കുമെന്ന് സംയുക്ത പരിശോധന സമിതി. മൂത്തകുന്നം മുതൽ ചേരാനല്ലൂർ വരെയുള്ള ദേശീയപാത നിർമ്മാണ മേഖല ലെൻസ് ഫെഡ്, ശാസ്ത്രസാഹിത്യ പരിഷത്ത്, പാട്രാക് പ്രതിനിധികളാണ് സന്ദർശിച്ചത്. സംഘം കണ്ടെത്തിയ അപാകതകളുടെ വിശദമായ റിപ്പോർട്ട് ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും സമർപ്പിക്കും.പരിശോധന സംഘത്തിൽ വി.എസ്. ബോബൻ, ജിതിൻ സുധാകൃഷ്ണൻ, ഗാനപ്രിയൻ, അഖിൽ, എം.കെ. രാജേന്ദ്രൻ, വി.കെ.രാജീവൻ, വി.പി.അനൂപ്, പി.എസ്. പ്രതാപൻ, പ്രൊഫ. ഇ.കെ. പ്രകാശൻ, വി.കെ. സജീവൻ, ടി.കെ. ജോഷി, എസ്. രാജൻ എന്നിവർ ഉണ്ടായിരുന്നു.