കൊച്ചി: കടവന്ത്രയിലെ കെ.പി. വള്ളോൻ റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് കടവന്ത്ര സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ആർ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയംനേടിയ കുട്ടികളെ ആദരിച്ചു. കൗൺസിലർ സുജ ലോനപ്പൻ, സോളമൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ആർ. വേണുഗോപാൽ (പ്രസിഡന്റ്), സഞ്ജീവ്‌കുമാർ (സെക്രട്ടറി), ജയപ്രകാശ് (ട്രഷറർ), കെ.ജെ. ജെയിംസ്, അംബിക ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), അരുൺകുമാർ, സി.എസ്. രാജലക്ഷ്മി (ജോ. സെക്രട്ടറിമാർ).