pancha
നാഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ സുരേഷ് മാധവൻ, ആർദ്ര സുരേഷ്, ആരാധ്യ സുരേഷ്, അമേയൂ സുരേഷ്, റീജ സുരേഷ് എന്നിവർ

മൂവാറ്റുപുഴ: നാഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരികൂട്ടി സുരേഷ് മാധവനും കുടുംബവും. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ഇന്ത്യ പഞ്ചഗുസ്തി മത്സരത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച് ഇന്റർ നാഷണൽ ചാമ്പ്യൻ സുരേഷ് മാധവനും കുടുംബവും മെഡലുകൾ വാരികൂട്ടിയത്. രണ്ട് സ്വർണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും ഒരു ബോൺസ് മെഡലും ഇവർ കരസ്ഥമാക്കി. 2024 നവംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വേൾഡ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാനുള്ള അർഹത നേടി. സുരേഷ് മാധവൻ മാസ്റ്റെഴ്‌സ് 90 കിലോ വിഭാഗത്തിൽ ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയപ്പോൾ ഭാര്യ റീജ സുരേഷ് മാസ്‌റ്റെഴ്‌സ് 70 കിലോ വിഭാഗത്തിൽ ഒരു ബൊൺസ് മെഡലാണ് നേടിയത്. മക്കളായ മൂവാറ്റുപുഴ ആരക്കുഴ സെന്റ് ജോസഫ് സ്കൂളിൽ 7-ാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ സുരേഷ് സബ് ജൂനിയർ 40 കിലോ വിഭാഗത്തിൽ ഒരു സ്വർണവും ഒരു വെള്ളിയുമാണ് നേടിയത്. മൂവാറ്റുപുഴ സെന്റ്. അഗസ്റ്റ്യൻ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമേയൂ സുരേഷ് സബ് ജൂനിയർ 50 കിലോ വിഭാഗത്തിൽ ഒരു വെള്ളി മെഡൽ കരസ്ഥമാക്കി. ആർദ്ര സുരേഷ് സീനിയർ വിഭാഗത്തിൽ 50 കിലോ നാലാം സ്ഥാനം കരസ്ഥമാക്കി.