തൃപ്പൂണിത്തുറ: ഹിൽപാലസ് പൈതൃക പഠനകേന്ദ്രം ആർക്കിയോളജി, മ്യൂസിയോളജി, ആർക്കൈവൽ സ്റ്റഡീസ്, കൺസർവേഷൻ എന്നീ ഒരു വർഷ പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം മാർക്കിൽ കുറയാത്ത ബിരുദമാണ് യോഗ്യത. കൺസർവേഷൻ കോഴ്സിന് കെമിസ്ട്രി ഒരു വിഷയമായുള്ള സയൻസ് ബിരുദം വേണം. അപേക്ഷാഫോറം തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രം ഓഫീസിൽനിന്നും തപാലിലും ലഭിക്കും. അവസാനതീയതി 25വൈകിട്ട് 5. ഫോൺ: 0484 2776374. www.centreforheritagestudies.in