കാലടി: കാലടി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ സായി ശങ്കര ശാന്തി കേന്ദ്രത്തിന്റെ സഹകരണത്തോടെ മേഖലയിലെ 30ഓളം പത്ര എജന്റുമാരെ ആദരിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി ദീലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ, നടൻമാരായ ജെയിംസ് പാറയ്ക്ക, സലീം ബാബ,മാദ്ധ്യമ പ്രവർത്തകൻ കെ.കെ.ബാബുരാജ്, ചിത്രകാരൻ ഡോ.സാജു തൂരുത്തിൽ, സാമൂഹ്യ പ്രവർത്തകൻ പി.എൻ.ശ്രീനിവാസൻ എന്നിവരെയും ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, ടൗൺ വാർഡ് മെമ്പർ പി.ബി. സജീവ്, പറക്കാട്ട് ജൂവൽസ് എം.ഡി. പ്രീതി പ്രകാശ്, കെ.വി.ഷാജി, പ്രൊഫ.കെ.എസ്.ആർ പണിക്കർ, പി.വി.സ്റ്റീഫൻ, എസ്.വിജയൻ, ജോൺ കാലടി, എം.എസ് മണികണ്ഠൻ, സുനിൽ ഗോകുലം, ക്ലബ് സെക്രട്ടറി കെ.ഡി. ജോസഫ്, സാജു എനായി, റിജോ റോക്കി,കൺവീനർ കെ.ആർ. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.