മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. വിജയധ്വനി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബിജു കുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, പി.ടി.എ പ്രസിഡന്റ് എസ്. മോഹൻദാസ്, എം. സുധീഷ്, ജോളി റെജി എന്നിവർ സംസാരിച്ചു. സ്കൂളിന്റെ ഉപഹാരം ഡീൻ കുര്യാക്കോസിന് സമർപ്പിച്ചു. എസ്.എസ്.എൽ.സിയിൽ എ പ്ലസ് നേടിയ 61 കുട്ടികളും പ്ലസ്ടുവിൽ എ പ്ലസ് നേടിയ 24 വിദ്യാർത്ഥികളും ആദരവ് ഏറ്റുവാങ്ങി.