 
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു , എസ് .എൽ .എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ 2024 അഡ്വ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറിയിൽ നിന്നും 77 ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എസ് .എസ് .എൽ .സി പരീക്ഷയിൽ 21 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ അനിൽകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ , സ്കൂൾ പ്രിൻസിപ്പൽ ബിജി റ്റി.ജി , ഹെഡ് മിസ്ട്രസ് വി.എസ്.ധന്യ, യൂണിയൻ കൗൺസിൽ അംഗങ്ങളായ അനിൽ കാവുംചിറ, ടി .വി മോഹനൻ, സ്റ്റാഫ് സെക്രട്ടറി ഇന്ദിര പി.കെ. അദ്ധ്യാപകരായ ജോസഫ്. ജെ, വിദ്യാർത്ഥി പ്രതിനിധികളായ വൈഷ്ണവി ദിനേശ് ദേവദത്ത് റ്റി തുടങ്ങിയവർ സംസാരിച്ചു.