നെടുമ്പാശേരി: എറണാകുളം ലോകസഭാ മണ്ഡലത്തിൽ നിന്നും ചരിത്ര വിജയം നേടിയ ഹൈബി ഈഡൻ എം.പിക്ക് കുന്നുകര പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചുങ്കം കവലയിൽ നിന്നാരംഭിച്ച പര്യടനം ചാലാക്കൽ സെറ്റിൽമെന്റ് കോളനിയിൽ സമാപിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു. മുൻ എം.പി കെ.പി ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ അബ്ദുൾ ഗഫൂർ, ഡി.സി.സി സെക്രട്ടറി കെ.വി പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ, ടി.എ നവാസ്, ഫ്രാൻസിസ് തറയിൽ, അഷ്രഫ് മൂപ്പൻ, സൈന ബാബു, വി.എ മുഹമ്മദ് അഷ്രഫ്, എം.എ സുധീർ തുടങ്ങിയവർ സംസാരിച്ചു.