കൊച്ചി: സിറോമലബാർസഭാ അതിരൂപതയിൽ ഏകീകൃത കുർബാന പ്രതിസന്ധിക്ക് സിനഡിലെ ചില മെത്രാന്മാരാണ് കാരണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ, ചർച്ച് പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സഭയുടെ സർക്കുലർ കത്തിച്ച വൈദികരുടെയും അൽമായ മുന്നേറ്റക്കാരുടെയും പേരിൽ കേസെടുക്കണം. 16ന് പള്ളികളിൽ പൊലീസ് സംരക്ഷണം സഭാനേതൃത്വം ഉറപ്പുവരുത്തണം. സർക്കുലർ പള്ളികളിൽ വായിക്കാതിരിക്കുകയോ കത്തിക്കുകയോ ചെയ്താൽ വിശ്വാസിക്കൂട്ടായ്മ ചെറുക്കുമെന്ന് ചെയർമാൻ ഡോ. എം.പി. ജോർജ്, ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ, കുര്യൻ അത്തിക്കളം, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ അറിയിച്ചു.