ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ കൺസഷൻ കാർഡിന്റെ വിതരണം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർത്ഥി ആഷിൻ മനോജിന് നൽകി എ.ടി.ഒ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഈ അദ്ധ്യയന വർഷമാണ് ആരംഭിച്ചത്. ഒരു മാസം, മൂന്ന് മാസം കാലാവധിയിലാണ് കൺസഷൻ കാർഡ് നൽകുന്നത്. www.concessionksrtc.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം. ഡിപ്പോകളിലെ നീണ്ട ക്യൂവും കാലതാമസവും ഒഴിവാക്കാണ് ഓൺലൈൻ സംവിധാനം.