kklm
കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ എത്തിയ പുതിയ കുട്ടികളെ സ്വീകരിക്കുന്നു

കൂത്താട്ടുകുളം: ഒരാഴ്ച വൈകിയാണ് എത്തിയതെങ്കിലും സോനം, തനുഷ് ,സഹിത് എന്നിവരുടെ സ്കൂൾ പ്രവേശനം കൂടുതൽ കളറാക്കി കൂത്താട്ടുകുളം ഗവ. യു പി സ്കൂൾ. രാജസ്ഥാൻ സ്വദേശികളായ മഹഷ് മാവൽ നിർമ്മല
ദമ്പതികളുടെ മക്കളായ സോനം മാവൽ, തനുഷ്മാവൽ എന്നിവരും,ബംഗാൾ സ്വദേശി
അബു ഇല്യാസ്, സെലിന ബിബി ദമ്പതികളുടെ മകൻ ,സഹിത് ഹസൻ എന്നിവരുമാണ് പുതുതായി സ്കൂളിലേക്ക് എത്തിയത്.

കോഴിപ്പിള്ളിയിലെ ലോഡ്ജിലാണ് കുട്ടികൾ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. നാട്ടിൽ സ്കൂളിൽ പോയിരുന്നെങ്കിലും രക്ഷിതാക്കൾ കേരളത്തിലേക്ക് ജോലി തേടി വന്നതോടെ പഠനം മുടങ്ങി.ഇത് ശ്രദ്ധയിൽപ്പെട്ട ഹെഡ്മിസ്ട്രസ് ടി വി മായ പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ
സ്കൂളിലേക്ക് ക്ഷണിച്ചു. തനുഷ് ,സഹിത് എന്നിവർ ഒന്നാം ക്ലാസിലേക്കും, സോനം രണ്ടാം ക്ലാസിലേക്കുമാണ് പ്രവേശനം നേടിയത്

കൂത്താട്ടുകുളത്തെ നെറ്റ് ലിങ്ക് കമ്പനി പുതുതായി വന്നവരുൾപ്പെടെ നൂറ് കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗും നൽകി. ഡയറക്ടർ പോൾ സ്കറിയ,ടെക്നിക്കൽ ഡയറക്ടർ ജിഷ്ണു പരമേശ്വരൻ എന്നിവർ പഠനോപകരണങ്ങൾ കൈമാറി. ഹെഡ്മിസ്ട്രസ് ടി വി മായ, ബിസ്മി ശശി,
തുടങ്ങിയവർ സംസാരിച്ചു.