ആലുവ: പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കണമെന്ന് കേരള വിദ്യാഭ്യാസവകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. മറ്റ് വകുപ്പുകളിൽ പൊതുസ്ഥലംമാറ്റം പൂർത്തീകരിച്ചപ്പോൾ വിദ്യാഭ്യാസവകുപ്പിൽ മാത്രം അപേക്ഷ ക്ഷണിക്കാൻപോലും ഡയറക്ടറേറ്റ് തയ്യാറായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. 40 -ാം സംസ്ഥാന സമ്മേളനം ആഗസ്റ്റിൽ ആലുവയിൽ സംഘടിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ. രാജീവ്, ട്രഷറർ എ. നിസാമുദ്ദീൻ, ടി.വി. രഘുനാഥൻ, എ.ജി. ഷാജു, കെ.എസ്. മഹേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം രക്ഷാധികാരികളായി എം.ഒ. ജോൺ, പിരപ്പൻകോട് സുശീലൻ, എൻ.കെ. ജയരാജ് എന്നിവരേയും ചെയർമാനായി ടി.യു. അനൂബിനേയും ജനറൽ കൺവീനറായി പി.ആർ. തുളസിയേയും തിരഞ്ഞെടുത്തു.