തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത്‌, കൃഷിഭവൻ, സസ്യജൈവ കർഷക കൂട്ടായ്മ, കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിന് തുടക്കം കുറിക്കുന്നു. നാളെ രാവിലെ 10ന് പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മുൻ അസി. ഡയറക്ടർ ബിജു സക്കറിയ ക്ലാസ് നയിക്കും. പ്രദേശത്തെ കർഷകർക്ക് സബ്‌സിഡി നിരക്കിൽ പച്ചക്കറിത്തൈകളും സൗജന്യമായി പച്ചക്കറി വിത്തുകളും വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.