കൊച്ചി: ആലപ്പുഴ കലവൂരിലെ ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 50 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതിമാസം 3000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. വനിതകൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കും. ആൺകുട്ടികൾക്ക് ഹോസ്റ്റൽ അലവൻസായി പ്രതിമാസം 500 രൂപ നൽകും. അപേക്ഷാഫാറം കലവൂരിലെ ദേശീയ കയർ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽനിന്ന് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 0477- 2258067.