കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ സി.എക്‌സ് പാർട്‌ണേഴ്‌സ് 400 കോടി നിക്ഷേപിക്കും. വർഷം 6,000ത്തിലധികം ഐ.വി.എഫ് ചികിത്സകളും 3,000ലധികം പ്രസവങ്ങളും നടത്തുന്ന സബൈൻ ഹോസ്പിറ്റലിൽ കേരളത്തിന് പുറമേ മാലദ്വീപ്, ഒമാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളും എത്താറുണ്ട്. 2010ലാണ് പ്രവർത്തനമാരംഭിച്ചത്. ഗർഭധാരണവും പ്രസവവും നവജാതശിശു പരിചരണവും മറ്റും കുറഞ്ഞ ചെലവിൽ സാദ്ധ്യമാക്കാനും ഇന്ത്യയിലെ വിദൂര പട്ടണങ്ങളിലേക്ക് അത്തരം സേവനങ്ങൾ എത്തിക്കാനും ഈ നിക്ഷേപം ഉപകരിക്കുമെന്ന് സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ശിവദാസൻ സബൈൻ പറഞ്ഞു.