 
കാലടി: കെ.എച്ച്. ഹംസ, ബിജു അറക്കൽ, പി.എം. അബ്ദുൽ റഹ്മാൻ എന്നിവരുടെ പന്ത്രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി നോട്ട് ബുക്ക് ചലഞ്ചിലൂടെ സ്വരൂപിച്ച പഠനോപകരണങ്ങൾ ശ്രീമൂലനഗരം ഗവ. എൽ.പി. സ്കൂൾ പ്രധാന അദ്ധ്യാപകന് ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ കൈമാറി. യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെയും ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ. പി. ആന്റു, നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്‌ലം, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എൻ. ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ധീൻ, പി.കെ. സിറാജ്, കെ.സി. മാർട്ടിൻ എന്നിവർ നേതൃത്വം നൽകി.