കോതമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് കുരൂർ യൂണിറ്റ് പ്രവർത്തക കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും നടന്നു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് ജേക്കബ് അദ്ധ്യക്ഷനായി. ചെറുവട്ടൂർ നാരായണൻ, എൽ.സി. ശ്രീകുമാർ, കെ.പി. മോഹനൻ, ജോസ് ജോലിക്കര, പി.എ. ശശി, എസ്. ബേബി തുടങ്ങിയവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.