കോലഞ്ചേരി: കേന്ദ്ര സർക്കാർ പദ്ധതിയായ ഡി.ഡി.യു.ജെ.കെ.വൈയും കുടുംബശ്രീ മിഷനും സംയുക്തമായി വാരിയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്തെ തിരുനാവായിൽ 6 മാസത്തെ സൗജന്യ ലോജിസ്​റ്റിക് പരിശീലനം തുടങ്ങുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി ലഭിക്കും. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 16ന് രാവിലെ 10 മുതൽ ഒരു മണി വരെ മഴുവന്നൂർ വാരിയർ ഫൗണ്ടേഷൻ സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 8606565645, 9497420173