പറവൂർ: സ്കൂൾ പാചകത്തൊഴിലാളികളുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും ഉടൻ നൽകണമെന്ന് പാചകത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാർച്ച് മാസത്തെ പകുതി ശമ്പളവും എപ്രിൽ, മേയ് മാസങ്ങളിലെ ആശ്വാസ ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല. സ്ത്രീ തൊഴിലാളികളായതിനാൽ ഏറെ ബുദ്ധിമുട്ടുകയാണെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി എ.എസ്. അനിൽകുമാർ പറഞ്ഞു.