
കൊച്ചി: മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ടി.എസ്. ജോണിനെ നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) അനുസ്മരിച്ചു. ടി.എസ് . ജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്ലാസിക്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ടി.എസ് . ജോൺ ഫൗണ്ടേഷൻ ചെയർമാൻ അലക്സാണ്ടർ എം. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം. എൻ. ഗിരി , ജെയിംസ് കുന്നപ്പള്ളി ,ജോൺ മാത്യു മുല്ലശ്ശേരിൽ, ഡാനിയേൽ സി. ജോൺ, ഡോ. ജോസഫ് കോട്ടൂരാൻ ,മാറ്റോ തോമസ്, കുമ്പളം രവി , ജോയി ഇളമക്കര ,ജോർജ് ഷൈൻ, എം. ജെ. മാത്യു , ജേക്കബ്ബ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.