
കോതമംഗലം : സഞ്ചാരയോഗ്യമല്ലാതെ കിടന്ന നേര്യമംഗലം ബസ് സ്റ്റൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റാൻഡിൽ ടൈൽ വിരിച്ച്, കാനകൾ തീർത്ത് വെള്ള ശല്യം ഒഴിവാക്കിയാണ് നിർമ്മാണം. കഴിഞ്ഞ പഞ്ചായത്ത് സമിതി 20 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ഒരാഴ്ചകൊണ്ട് നിർമ്മാണം പൂർത്തിയാക്കി ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ പറഞ്ഞു. വാർഡ് മെമ്പർ സൗമ്യ ശശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.