പെരുമ്പാവൂർ: നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സുവർണജൂബിലി ആഘോഷം 16ന് തുടങ്ങും. വൈകിട്ട് ആറിന് പെരുമ്പാവൂർ മേഖലാ മെത്രാപ്പൊലിത്ത മാത്യൂസ് മാർ അഫ്രേം ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷം, സംയുക്ത കുടുംബയൂണിറ്റ് വാർഷികം ,ഇടവക ദിനം എന്നിവ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് സുവർണജൂബിലി ആഘോഷ വിളംബര ദീപശിഖാ പ്രയാണം ദേവാലയത്തിൽനിന്ന് ആരംഭിക്കും. വികാരി ഫാ. ജോൺ മാത്യു പാലത്തിങ്കൽ, ട്രസ്റ്റിമാരായ ഒ.സി. കുര്യാക്കോസ്, പോൾ ജേക്കബ്, ജൂബിലി കൺവീനർ റോയി പുതുശേരി, ജോ. കൺവീനർ ബിജു മുണ്ടയ്ക്കൽ, കുടുംബയൂണിറ്റ് കോ ഓർഡിനേറ്റർ കെ.കെ. ബേബി എന്നിവർ വിശദീകരിച്ചു.