അങ്കമാലി: മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും പെൻഷൻ കുടിശിക, ഡി.എ കുടിശിക എന്നിവ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അങ്കമാലി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ ബി.വി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ടി.പി. ലത അദ്ധ്യക്ഷയായി. ആറ് കുടുംബങ്ങൾക്ക് നൽകി വരുന്ന സാന്ത്വന ഫണ്ട് വിതരണം ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ഐ. പൗലോസ് നടത്തി. ട്രഷറർ പി.വി. തിരയൻ, തോമസ് മാളിയേക്കൽ ജി. തുളസിധരൻ, പി.വി. പപ്പൻ, എം.കെ ജോസഫ്, കെ.വി. അബ്ബാസ്, ടി.പി. ഫാത്തിമ, എൻ.കെ. രാമവാര്യർ, വി.ജി. വാസന്തി എന്നിവർ പ്രസംഗിച്ചു.