അങ്കമാലി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി ഡി.വൈ.എഫ്.ഐ ഞാലൂക്കര യൂണിറ്റ് നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തി. അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജിഷ സുനിൽ സമ്മാനവിതരണം നടത്തി. യദുകൃഷ്ണ കാർത്തികേയൻ, ഗോകുൽ ഗോപാലകൃഷ്ണൻ, ദൃശ്യ ദിലീപ്, സുഖ്ദേവ് സുനിൽ എന്നിവർ സംസാരിച്ചു.