kana
കുട്ടമശേരി ഗവ. സ്‌കൂളിന് മുന്നിൽ കാനയിലെ മണ്ണ് നീക്കുന്നു.

ആലുവ: കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുമ്പിലെ വെള്ളക്കെട്ടൊഴിവാക്കാൻ പൊതുകാനയുടെ ശുചീകരണം ആരംഭിച്ചു. കാന തുറന്ന് മണ്ണ് നീക്കം ചെയ്യുകയാണ്. കാന റോഡിന് കുറുകെ ആയതിനാൽ രണ്ടറ്റത്തേയും മണ്ണ് ആണ് നീക്കുന്നത്. ഇന്നലെ രാവിലെ മുതൽ അഞ്ച് അടിയിലേറെ ആഴത്തിൽ കുഴിച്ചപ്പോഴാണ് കൾവർട്ടിൽ നിന്നും മഴവെള്ളം കാനയിലേക്ക് പോകാത്തതായി കണ്ടെത്തിയത്. ജൽ മിഷൻ പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പ് ഇട്ട ശേഷം കുഴി മൂടിയപ്പോൾ മണ്ണ് കാനയിലേക്ക് പതിച്ചതാണെന്നാണ് കരുതുന്നത്. ആലുവ - മൂന്നാർ ദേശസാത്കൃത റൂട്ടിൽ തോട്ടുംമുഖം - കുട്ടശ്ശേരി മാറമ്പിള്ളി മേഖലയിൽ ജൽ ജീവൻ പദ്ധതി നടപ്പിലായ ശേഷം റോഡ് താറുമാറായി കിടക്കുകയാണ്.