photo
എസ്.എൻ.ഡി.പി. യോഗം ഞാറക്കൽ സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണ യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. എൻ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ഞാറക്കൽ സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ മന്ദിരത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി.എസ്. ദാസൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ പഠനോപകരണ വിതരണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് എം.എസ്.ശ്രീജൻ, എം.കെ. മുരളീധരൻ,ലൈമി ദാസൻ, കെ. കെ.സുരേഷ്, ശാഖാ സെക്രട്ടറി കെ.എസ്. അനിൽ എന്നിവർ പ്രസംഗിച്ചു.