y
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. ഷൈജു റിഫൈനറി അധികാരികൾക്ക് നിവേദനം നൽകുന്നു. ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ, കൗൺസിലർ രൂപ രാജു എന്നിവർ സമീപം

തൃപ്പൂണിത്തുറ: കൊച്ചിൻ റിഫൈനറിയോട് ചേർന്ന് കിടക്കുന്ന നഗരസഭയിലെ 5, 12, 13 വാർഡുകളിലെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് റിഫൈനറി നടപ്പിലാക്കിയ ഇൻഷ്വറൻസ് കാർഡുകളുടെ വിതരണം പുനരാരംഭിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കാർഡുകളുടെ വിതരണം മുടങ്ങിയതോടെ മേഖലയിലെ സാധാരണക്കാർക്ക് സൗജന്യ ചികിത്സാ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയാണ്. ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിനാൽ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനം അടിയന്തിരമായി പരിഗണിക്കുമെന്ന് റിഫൈനറി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർ രൂപ രാജു, ജില്ലാ ഖജാൻജി ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ അറിയിച്ചു.