rahul

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഷി​പ്പ് ​ടെ​ക്നോ​ള​ജി​ ​വ​കു​പ്പി​ലെ​ ​ഗ​വേ​ഷ​ക​നാ​യ​ ​രാ​ഹു​ൽ​ ​കൃ​ഷ്ണ​യ്ക്ക് ​ഓ​ഷ്യ​ൻ​ ​ഫ്രോ​ണ്ടി​യ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​വി​സി​റ്റിം​ഗ് ​ഫെ​ലോ​ഷി​പ്പ് ​ല​ഭി​ച്ചു.​ ​ഈ​ ​ഫെ​ലോ​ഷി​പ്പ് ​ല​ഭി​ക്കു​ന്ന​ ​കു​സാ​റ്റി​ലെ​ ​ആ​ദ്യ​ത്തെ​ ​ഗ​വേ​ഷ​ക​നാ​ണ് ​രാ​ഹു​ൽ.​ ​കാ​ന​ഡ​യി​ലെ​ ​മെ​മ്മോ​റി​യ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​ന്യൂ​ഫൗ​ണ്ട്ലാ​ൻ​ഡി​ൽ​ ​ഓ​ട്ടോ​ണ​മ​സ് ​അ​ണ്ട​ർ​വാ​ട്ട​ർ​ ​വെ​ഹി​ക്കി​ൾ​സി​നെ​പ്പ​റ്റി​ ​രാ​ഹു​ൽ​ ​കൃ​ഷ്ണ​യു​ടെ​ ​ഫെ​ലോ​ഷി​പ്പ് ​മെ​മ്മോ​റി​യ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ ​ഡോ.​ ​ടിം​ഗ് ​സോ​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ജൂ​ലാ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​സ​മു​ദ്രാ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​അ​ണ്ട​ർ​വാ​ട്ട​ർ​ ​റോ​ബോ​ട്ടു​ക​ളു​ടെ​ ​നി​യ​ന്ത്ര​ണ​രീ​തി​ക​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ലുള്ള ​ഗ​വേ​ഷ​ണത്തിന് ​ ​കു​സാ​റ്റ് ​ഷി​പ്പ് ​ടെ​ക്നോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലെ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഡോ.​ ​മ​നോ​ജ്.​ടി.​ ​ഐ​സക്ക്​മേ​ൽ​നോ​ട്ടം വഹിക്കും.​ ​കൊ​ച്ചി​ ​പ​ന​യ​പ്പി​ള്ളി​ ​സൗ​പ​ർ​ണി​ക​യി​ൽ​ ​കെ.​ആ​ർ.​ ​ഹ​രി​ദാ​സി​ന്റെ​യും​ ​കെ.​എ​സ്.​ ​രാ​ധാ​മ​ണി​യു​ടെ​യും​ ​മ​ക​നാ​ണ്.