
മൂവാറ്റുപുഴ : രസതന്ത്ര മേഖലയിലെ പുതിയ കണ്ടെത്തലിന് നിർമല കോളേജിന് പേറ്റന്റ് ലഭിച്ചു. കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനായ ഡോ.ജ്യോതിഷ് കുത്തനാപ്പിള്ളിൽ, ഗവേഷക വിദ്യാർഥിയായ അഞ്ജലി രാജു എന്നിവരാണ് പേറ്റന്റിന് അർഹരായത്. കശുവണ്ടിയുടെ പുറംതൊലിയിലെ പ്രകൃതിദത്ത ഫിനോൾ ആയ കാർഡനോൾ ഉപയോഗിച്ച് ലിക്വിഡ് ക്രിസ്റ്റലിന്‍ മെറ്റീരിയലുകൾ വികസിപ്പിച്ചതിനാണ് പേറ്റന്റ് ലഭിച്ചത്. ഈ കണ്ടുപിടുത്തം പരിസ്ഥിതി സൗഹൃദമെന്ന നിലയിലും വേറിട്ട് നിൽക്കുന്നു. നൂതന ഡിസ്‌പ്ലേകൾ (LCDs) മുതൽ ഫാർമസ്യൂട്ടിക്കൽസ് വരെയുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ലിക്വിഡ് ക്രിസ്റ്റലിന്‍ മെറ്റീരിയലുകൾ ഉപയോഗിക്കുന്നുണ്ട്.