photo
ഓണത്തിന് ഒരു വട്ടി പൂവ് എന്ന പദ്ധതിയിൽ ചെണ്ടുമല്ലി തൈവിതരണം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണത്തിൽ ഓണത്തിന് ഒരു വട്ടി പൂവ് എന്ന പദ്ധതി നടപ്പാക്കും. 33 ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി തൈകളും വളവും ജൈവ കീടനാശിനിയും നൽകി. വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സുബോധ ഷാജി, ഇ.കെ. ജയൻ, ജിജി വിൻസന്റ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജോയിന്റ് ബി.ഡി.ഒ. ഷാനി, ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, കുഴുപ്പിള്ളി കൃഷി ഓഫീസർ ഷജ്‌ന തുടങ്ങിയവർ പങ്കെടുത്തു.