കൊച്ചി: വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കാനുള്ള ധാരണാപത്രത്തിൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയും (ഫിസാറ്റ് ) ടെക്‌നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യ ലിമിറ്റഡും ഒപ്പുവച്ചു. ഉയർന്ന വേതനം ലഭ്യമാകുന്ന ഐ.ടി ജോലിക്ക് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ രൂപീകരിച്ച ടെക്‌നോവാലി ടെക്‌നോളജി ക്ലബ് പദ്ധതിയിൽ ഫിസാറ്റ് സഹകരിക്കും. 200 വിദ്യാർത്ഥികൾക്ക് അഞ്ചുദിവസത്തെ വെബിനാറുകൾ, നൈപുണ്യത്തിനുള്ള മാർഗനിർദ്ദേശങ്ങൾ, കരിയർ കൗൺസിലിംഗ് എന്നിവ സൗജന്യമായി നൽകും.

യോഗത്തിൽ ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, അക്കാഡമിക്‌സ് ഡീൻ ഡോ. ജി. ഉണ്ണി കർത്ത, ടെക്‌നോവാലി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ്, അസിസ്റ്റന്റ് ജനറൽ മാനേജർ കെ.വി. സുമിത്ര എന്നിവർ പങ്കെടുത്തു.