കൊച്ചി: കേരള ചിത്രകലാ പരിഷത്ത് എറണാകുളം ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ആർട്ട് ഓൺ സ്ട്രീറ്റ്- 2024 ഏകദിന ചിത്രകലാ ക്യാമ്പ് 16ന് മറൈൻഡ്രൈവിലെ ജി.സി.ഡി.എ വാക്‌വേയിൽ നടക്കും. രാവിലെ 10ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. അറുപതോളം കലാകാരന്മാർ പങ്കെടുക്കും.