raveendran
കുന്നുകര കനിവ് കടലോളം ചാരിറ്റബിൾ സൊസൈറ്റിയുടെ ആദരിക്കൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ രവീന്ദ്രൻ ഉപഹാരം കൈമാറുന്നു

നെടുമ്പാശേരി: കുന്നുകര കനിവ് കടലോളം ചാരിറ്റബിൾ സൊസൈറ്റി കുന്നുകര ഗ്രാമപഞ്ചായത്തിലെ 7,11,12 വാർഡുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും പ്രതിഭകളെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി. ബിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. കാസിം, കുന്നുകര സഹകരണബാങ്ക് പ്രസിഡന്റ് വി.എസ്. വേണു എന്നിവർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പഠനോപകരണവിതരണം യുവസംരംഭക ഡോ. പ്രീജ നിർവഹിച്ചു. ജിജി സൈമൺ, സുധ വിജയൻ, രമ്യ സുനിൽ, കെ.എസ്. ഷാനവാസ്, പ്രവീണ അജികുമാർ, എം.യു. ജലീൽ, ഷിഹാബ് മഞ്ചേരി, ഷനിത ഷാനവാസ് എന്നിവർ സംസാരിച്ചു.