കൊച്ചി: ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്റെ (എം.കെ.ടി.എ) വാർഷികസമ്മേളനം ഊട്ടിയിൽ നടന്നു. മൂന്ന ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം ടൂർ ഓപ്പറേറ്റർമാർ പങ്കെടുത്തു.
പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ, രക്ഷാധികാരി രവികുമാർ, ജോയിന്റ് സെക്രട്ടറി പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് സുബോധ് ജോർജ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ ഡിക്രൂസ് ജോസ്, ജോജോ ജോർജ്, അരുൺ ബി. പിള്ള എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിന്റെ ഭാഗമായി ഊട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും റിസോർട്ടുകളുടെയും ഹോട്ടലുകളുടെയും സൗകര്യങ്ങളുടെ പ്രദർശനവും അവതരണവും സംഘടിപ്പിച്ചു.