പറവൂർ: തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഹൈബി ഈഡൻ നാളെ പറവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് വരാപ്പുഴ ചെട്ടിഭാഗത്തുനിന്ന് ആരംഭിച്ച് കോട്ടുവള്ളി, ഏഴിക്കര, പറവൂർ ടൗൺ, പുത്തൻവേലിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലെ പര്യടനത്തിനുശേഷം നീണ്ടൂർ പിണ്ടിച്ചാൽ കോളനിയിൽ സമാപിക്കും.