liquor

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി കൊച്ചിയിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി എളമക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, സുധീഷ് നായർ, രഞ്ജിത്ത് ഏബ്രഹാം, സെക്രട്ടറി വി.ആർ. സുധീർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാജു തിരുവല്ല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ് ഷൈൻ, വി.എസ്. സനൽകുമാർ, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉഷാ ജയകുമാർ, ജോൺ വർഗീസ്, ജിൻസി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.