ghss-paravur
പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന സമ്മേളനം ജില്ലാകളക്ടർ എൻ.എസ്കെ.. ഉമേഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ഐ.ഐ.എം ബാംഗ്ലൂർ അലൂമ്‌നി അസോസിയേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കളക്ടർ എൻ.എസ്കെ. ഉമേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ, എം.ജെ. രാജു, ടി.വി. നിഥിൻ, കെ.ജെ. ഷൈൻ, സജി നമ്പ്യത്ത്, ഇ.ജി. ശശി, പി.എസ്.എം. അഷ്റഫ്, ആൽവിൻ വർഗീസ്, സി.എ. രാജീവ്, എൻ.എം. പിയേഴ്സൺ, എ.എസ്. സിനി, എ.കെ. മിനി എന്നിവർ സംസാരിച്ചു.