പറവൂർ: വടക്കേക്കര പഞ്ചായത്തിലെ ആരോഗ്യ സുരക്ഷാക്ലിനിക് വാവക്കാട് ഗവ. ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മരുന്നുകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ബാബു തമ്പുരാട്ടി, മിനി വർഗീസ് മാണിയാറ, ബീന രത്നൻ, സിന്ധു മനോജ്, മായാദേവി ഷാജി, ഡോ. നീമ ബേസിൽ, ഡോ. ആഷ്ലി ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.